You are Here : Home / News Plus

ബ്രിക്‌സ് ഉച്ചകോടി നാളെ മുതല്‍

Text Size  

Story Dated: Monday, July 14, 2014 03:49 hrs UTC

ബ്രിക്‌സ് ഉച്ചകോടി നാളെ മുതല്‍ ബ്രസീലില്‍.  ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രാമധ്യേ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനില്‍ എത്തി. ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായി നേരത്തേ കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും ലോകകപ്പ് ഫൈനല്‍ കാണാന്‍ അവര്‍ ബ്രസീലിന് പുറപ്പെട്ടതിനാല്‍ അത് നടന്നില്ല.

സമഗ്രവും സുസ്ഥിരവുമായ സാമ്പത്തികവളര്‍ച്ച കൈവരിക്കാനും പ്രാദേശിക- അന്താരാഷ്ട്രസമാധാനത്തിന് നേരേയുള്ള വെല്ലുവിളികള്‍ നേരിടാനും ബ്രിക്‌സ് കൂട്ടായ്മയ്ക്ക് നിര്‍ണായകപങ്ക് വഹിക്കാനാവുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബ്രസീലില്‍ നടക്കുന്ന ആറാമത് ബ്രിക്‌സ് ഉച്ചകോടിക്കായി യാത്ര തിരിക്കുംമുമ്പ് നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം.
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് ഫോര്‍ട്ടലേസ, ബ്രസീലിയ എന്നീ നഗരങ്ങളില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ തലവന്മാര്‍ സമ്മേളിക്കുന്നത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.