You are Here : Home / News Plus

പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ അശോക് ചവാന് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിസ്

Text Size  

Story Dated: Sunday, July 13, 2014 04:58 hrs UTC

മുംബൈ: പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് തെരഞ്ഞെടുപ്പ് കമീഷന്റെ നോട്ടിസ്. ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് അനുസരിച്ച് അയോഗ്യനാക്കപ്പെടാതിരിക്കണമെങ്കില്‍ വിശദീകരണം നല്‍കാനാനാണ് കമീകന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
20 ദിവസത്തെ സമയമാണ് കമീഷന്‍ അനുവദിച്ചിരിക്കുന്നത്. നിലവില്‍ ലോക്സഭാംഗമാണ് ചവാന്‍. മറുപടി തൃപ്തികരമല്ളെങ്കില്‍ ചവാന്‍റെ ലോക്സഭാംഗത്വം നഷ്ടപ്പെടുകയും മുന്ന് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കപ്പെടുകയും ചെയ്യും.
2009ലെ തെരഞ്ഞെടുപ്പില്‍ ചവാന് എതിരെ മത്സരിച്ച മാധവ് കിന്‍ഹാല്‍കര്‍ നല്‍കിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമീഷന്‍്റെ നടപടി. ചവാന് അനുകൂലമായി മാധ്യമങ്ങളില്‍ വന്ന പരസ്യങ്ങള്‍ പണം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തകളാണെന്നായിരുന്നു ആരോപണം.
ഇതുമായി ബന്ധപ്പെട്ട് ചവാന്‍ നല്‍കിയ വിശദീകരണം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി. തെരഞ്ഞെടുപ്പ് വരവ് ചെലവുമായി ബന്ധപ്പെട്ട് ചവാന്‍ നല്‍കിയ കണക്കുകളില്‍ കൃത്രിമം കാണിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടത്തെി. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് സമര്‍പ്പിച്ച കണക്കില്‍ കൃത്രിമമുണ്ടെന്ന് കത്തിയാല്‍ മൂന്ന് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് കഴിയും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.