You are Here : Home / News Plus

സൊഹ്‌റ സെഹഗാളിന് വിട

Text Size  

Story Dated: Thursday, July 10, 2014 04:08 hrs UTC



ബോളിവുഡ് നടി സൊഹ്‌റ സെഹഗാള്‍ (102) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം.
ബോളിവുഡിലെ ഏറ്റവും പ്രായം കൂടിയ നടിയായിരുന്നു സെഹഗാള്‍. 2007 ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയ എന്ന സിനിമയിലാണ് അവസാനമായി സെഹഗാള്‍ അഭിനയിച്ചത്. 2010ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ബോളിവുഡിനു പുറമെ ഹോളിവുഡിലും സെഹഗാള്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ ആദ്യകാല അഭിനേത്രിയാണ് സൊഹ്‌റ സെഹഗാള്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.