You are Here : Home / News Plus

കോണ്‍ഗ്രസ് അനുഭാവം ഭരത് ഭൂഷന് രക്ഷ: ജി. സുധാകരന്‍

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, June 30, 2014 11:02 hrs UTC

വി.എസും ഭരത്ഭൂഷണും തമ്മിലുള്ള ബന്ധം എന്തായിരുന്നു ? ഇപ്പോള്‍ ഭരത്ഭൂഷണിനെതിരെ ആഞ്ഞടിക്കുന്ന വി.എസ്‌ എല്‍ഡിഎഫ്‌ ഭരണകാലത്ത്‌ അദ്ദേഹത്തോടു സ്വീകരിച്ച സമീപനം എന്തായിരുന്നു. ജി. സുധാകരന്റെ വെളിപ്പെടുത്തല്‍ തുടരുന്നു





വിഎസിന്‌ നേരത്തെ ഒരു താല്‍പ്പര്യം ഉണ്ടായിരുന്നു അദ്ദേഹത്തോട്‌. ഇപ്പോള്‍ പാറ്റൂര്‍ ഭൂമിയിടപാട്‌ ഉള്‍പ്പെടയുള്ള വിഷയങ്ങളില്‍ ഭരത്‌ ഭൂഷണിനെതിരെ ആരോപണം നടത്തുന്ന വി.എസായിരുന്നില്ല അന്നത്തെ വി.എസ്‌. അന്ന്‌ ഞാന്‍ പറഞ്ഞതിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഭരത്ഭൂഷണ്‍ പറയുന്നതായിരുന്നു അദ്ദേഹത്തിന്റെ ശരി. എന്‍.എസ്‌എസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സുമായി ഒരു ചെറിയ ലൈന്‍ പോലും ഉണ്ടായിരുന്നു അദ്ദേഹത്തിന്‌.

ദേവസ്വത്തിനെതിരെ എന്‍എസ്‌എസ്‌ വാളെടുത്തു നില്‍ക്കുന്ന സമയമാണ്‌.  അതിന്‌ ആക്കം കൂട്ടാന്‍ പറ്റിയ ഒരു സംഭവവും നടന്നു. ഗുരുവായൂരിലെ 25 ചതുരശ്ര മീറ്ററില്‍ അവിടുത്തെ ഡവലപ്പ്‌മെന്റ്‌ സ്‌കീമിന്‌ സ്ഥലെമടുക്കേണ്ടതുണ്ട്‌ . സ്ഥലെമടുക്കരുതെന്നാഗ്രഹമുള്ള കുറെ ആളുകള്‍ ഉണ്ടായിരുന്നു. അന്ന്‌ അത്‌ കൊടുക്കരുത്‌ എന്നു പറഞ്ഞ്‌ എന്റെ നേരെ സമ്മര്‍ദ്ദമുണ്ടായി. അത്‌ ഞാന്‍ അവിടുത്തെ കമ്മിറ്റിക്ക്‌ വിട്ടു. അതിന്റെ ചെയര്‍മാനായിരുന്നത്‌ കോഴിക്കോട്‌ കോര്‍പ്പേറഷന്‍ മേയറായിരുന്ന രവീന്ദ്രനാണ്‌. അവരത്‌ എടുക്കണെമന്നു പറഞ്ഞു. സുപ്രീം കോടതി എടുക്കാന്‍ സമ്മതിച്ചു.അങ്ങനെ സ്ഥലെമടുക്കല്‍ നടന്നു.  
അതിലൊക്കെ കുറെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു അന്ന്‌. അന്ന്‌ എല്ലാക്കാര്യങ്ങളിലും ഭരത്ഭൂഷണിനെ അനുകൂലിച്ച വി.എസ്‌ ഇന്ന്‌ ഭരത്‌ ഭൂഷണിനെതിരായി രംഗത്തു വന്നിരിക്കുകയാണ്‌. എനിക്ക്‌ വേണെമങ്കില്‍ ഈ അവസരത്തില്‍ ഭരത്‌ ഭൂഷണിനോട്‌  പ്രതികാരം ചെയ്യാമായിരുന്നു. ഞാന്‍ നിയമസഭയില്‍ മിണ്ടിയിട്ടു പോലുമില്ല. സിബിഐ അന്വേഷണം വേണെമന്നു മാത്രമാണ്‌ എന്നെ വിളിച്ച പത്രക്കാരോടും ചാനലുകാരോടുമൊക്കെ ഞാന്‍ പ്രതികരിച്ചത്‌.
        

സിബിഐഅന്വേഷിക്കണെമന്ന്‌ വിഎസ്‌ ഇന്നലെ നിയമസഭയില്‍ ആവശ്യെപ്പട്ടിരിക്കുകയാണ്‌. ഞാന്‍ നാലു ദിവസം മുമ്പ്‌ പത്രക്കാരോട്‌ പറഞ്ഞ കാര്യമാണത്‌. വി.എസ്‌ ഇന്നെലയാണ്‌ അത്‌ ആവശ്യെപ്പട്ടിരിക്കുന്നത്‌. എന്തു തന്നെയായാലും മുഖ്യമന്ത്രി പറഞ്ഞിട്ടാണ്‌ ഇതെല്ലാം ചെയ്‌തതെന്നു വ്യക്തമാണ്‌. മുഖ്യമ്രന്തിയെന്ന നിലയില്‍ കഴിഞ്ഞ സര്‍ക്കാരില്‍ ഉമ്മന്‍ചാണ്ടിക്ക്‌ പാളിച്ച പറ്റിയിട്ടില്ല. ഹൈലി റെസ്‌പെക്‌ട്‌ ആയിരുന്നു. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ഇടിവ്‌ വന്നിരിക്കുകയാണ്‌. എന്തു വൃത്തികേടും കാണിക്കും. എന്തു വൃത്തികേടിനെയും ന്യായീകരിക്കും. അതിനു വേണ്ടി ആരെ ഉപേയാഗിക്കും എന്ന സ്ഥിതിയിേലക്കു വന്നിരിക്കുകയാണ്‌. അതിന്റെ ഫലമായി ഭരത്‌ ഭൂഷണിനെ നൂറു ശതമാനം ന്യായീകരിച്ചിരിക്കുകയാണ്‌. ഇന്നെലയും അസംബ്ലിയില്‍ പറഞ്ഞു. നൂറു ശതമാനം പെര്‍ഫെക്‌ടാണ്‌. ഒരു കുഴപ്പവുമില്ല എന്ന്‌. വിശ്വാസ്യതയില്‍ ഒരു സംശയവുമില്ല എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. സാധാരണ രീതിയില്‍ ഏതെങ്കിലും മുഖ്യമന്ത്രി അങ്ങനെ പറയുമോ.
എനിക്ക്‌ കിട്ടിയ വിവരമനുസരിച്ച്‌ എന്നല്ലേ പറയൂ. ഭരണഘടനേയാട്‌ ഉത്തരവാദിത്തമുള്ള ഒരാളാണ്‌  മുഖ്യമ്രന്തി. വി.എസിന്റെ കയ്യില്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ നാളെ ഇദ്ദേഹം എന്തു ചെയ്യും.


കഴിഞ്ഞദിവസം നിയമസഭയില്‍ വെച്ച്‌ സിബിഐ അന്വേഷിക്കണെമന്ന്‌ വിഎസ്‌ പറയുേമ്പാള്‍ തന്നെ സുനില്‍കുമാര്‍ എം.എല്‍.എ എന്നെ ഒരു പേപ്പെറടുത്തു കാണിച്ചു. ഭരത്‌ ഭൂഷണിന്റെ സ്വത്തുവിവരങ്ങളുടെ പേപ്പര്‍. മന്ത്രിമാരും എംഎല്‍എമാരും ഐഎഎസുകാരുമൊക്കെ സ്വത്തുവിവരം സമര്‍പ്പിക്കെണ്ടവരാണ്‌. ഞങ്ങളത്‌ കൃത്യമായി കൊടുക്കുന്നവരുമാണ്‌. നമ്മള്‍ ആ കോളം പൂരിപ്പിക്കുമ്പോള്‍ള്‍ ഓരോ സ്വത്തിന്‍റെയും മൂല്യെമഴുതണം രൂപയില്‍. ഭരത്ഭൂഷണിന്‍റെതില്‍ അതെല്ലാം ബ്ലാങ്ക്‌ ആണ്‌.

ഒന്നും എഴുതിയിട്ടില്ല. സുനില്‍കുമാര്‍ അതിന്റെ ഫോട്ടോകൊപ്പിയെടുത്ത്‌ വെച്ചിട്ടുണ്ട്‌. ഇന്നലെ സഭയില്‍ ഉന്നയിച്ചിട്ടില്ല. സഭയില്‍ ചര്‍ച്ച വരുമ്പോള്‍ ഉന്നയിക്കാനായി അദ്ദേഹം വെച്ചിരിക്കുകയാണ്‌. ഒരിക്കലുമൊരു ചീഫ്‌ സെക്രട്ടറി അങ്ങനെ ബ്ലാങ്കായി ഇടാന്‍ പാടുണ്ടോ. ഇവെരാന്നും. മാതൃകയല്ല. ഇരിക്കുന്ന സ്ഥാനേത്താട്‌ നീതി കാണിക്കുന്നില്ല. ഭരണഘടനേയാട്‌ നീതിയില്ല. അതിന്‌ പറ്റിയ ഒരു മുഖ്യമ്രന്തിയുമുണ്ട്‌. കോണ്‍ഗ്രസ്‌ പാരമ്പര്യമുള്ള ഒരാളായതു കൊണ്ട്‌ ഡല്‍ഹിയില്‍ നിന്ന്‌ പിടിച്ചു കൊണ്ടു വന്നതേല്ല ഭരത്ഭൂഷണിനെ. അദ്ദേഹത്തിന്റെ അച്‌ഛന്‍ കോണ്‍ഗ്രസിനൊട്‌ അനുഭാവമുള്ള ആളായിരുന്നു. അങ്ങനെ കൊണ്ടു വന്നതാണ്‌.
       

പക്ഷേ കുറച്ചു കൂടി സുതാര്യമാവണ്ടേ ഒരു ചീഫ്‌ സെക്രട്ടറി. ജനങ്ങേളാട്‌ ആത്മാര്‍ത്ഥത വേണ്ടേ. മാത്രമല്ല, ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവ്‌ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ചീഫ്‌ സെ്രകട്ടറിയും മുഖ്യമ്രന്തിയും പ്രതിപക്ഷ നേതാവും കൂടിയിരുന്ന്‌ ഒരു ചര്‍ച്ച നടേത്തണ്ടതേല്ല. സംശയനിവാരണം നടേത്തേണ്ട. അത്‌ അവര്‍ ചെയ്‌തോ. ഭൂരിപക്ഷമുണ്ടെങ്കില്‍ എന്തുമാവാം എന്നതാണ്‌. ഭരത്‌ ഭൂഷണിനെതിരായി ആരോപണമുന്നയിക്കുന്നത്‌. ഐഎസുകാര്‍ തന്നെയാണ്‌. അദ്ദേഹത്തിനത്‌ തെളിയിക്കേണ്ട ഉത്തരവാദിത്തമില്ലേ.


ശരിക്കു പറഞ്ഞാല്‍ ഈ ഐഎഎസിന്റെ ആവശ്യേമയില്ല എന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. ഇത്‌ നിര്‍ത്തലാക്കേണ്ട സമയമായി. ഇത്‌ ബ്രിട്ടീഷുകാര്‍ കൊണ്ടു വന്ന ഐസിഎസിന്റെ പ്രേതമാണ്‌. സംസ്‌ഥാന തലത്തില്‍ ഒരു അഡ്‌മിനിസ്‌ടേ്രഷന്‍ മതി. സ്‌റേറ്റ്‌ സിവില്‍ സര്‍വ്വീസ്‌ മതി.

കേന്ദ്രഗവണ്‍മെന്റിന്‌ ഭരണഘടനാപരമായി ഇല്ലാത്ത  അധികാരം സെക്രട്ടറിമാരെ വെച്ച്‌ സംസ്ഥാനത്തിന്റെ കഴുത്തില്‍ പിടിക്കാനുള്ള ഒരു സര്‍വ്വീസ്‌ ആണിത്‌. അവരുടെ അലീജിയന്‍സ്‌ അങ്ങോട്ടാണ്‌. സംസ്ഥാനത്തിന്‌ അധികാരം കൊടുക്കുന്ന ഒന്നാണെങ്കില്‍ ഓള്‍ ഇന്ത്യാ സര്‍വ്വീസ്‌  ആവശ്യമില്ല. സൈന്യം, വിദേശകാര്യം, കമ്പിത്തപാല്‍, റെയില്‍വേ, റിസര്‍വ്വ്‌ ബാങ്ക്‌ തുടങ്ങി ഇന്ത്യയെ യോജിപ്പിക്കുന്ന സര്‍വ്വീസുകള്‍ മതി. ബാക്കിയൊക്കെ സ്റ്റേറ്റിനാണ്‌ കൊടുക്കേണ്ടത്‌. അങ്ങനെ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി മെമ്പറാണ്‌ ഞാന്‍.  സ്‌റ്റേറ്റ്‌ സിവില്‍ സര്‍വ്വീസ്‌ കൊണ്ടു വന്നാല്‍ മതി. മിടുക്കന്‍മാരെ കിട്ടും. സംസ്ഥാന ഗവണ്‍മെന്റിന്റെ നിയ്രന്തണത്തിലിരിക്കുകയും ചെയ്യും. അതു കൊണ്ടു തന്നെ ഐഎഎസ്‌ പിരിച്ചു വിടണെമന്നാണ്‌ എനിക്ക്‌ പറയാനുള്ളത്‌. നടക്കില്ലെങ്കിലും
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.