You are Here : Home / News Plus

ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം

Text Size  

Story Dated: Friday, June 20, 2014 09:12 hrs UTC



ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി മഹാരാഷ്ട്രയില്‍ സംഘര്‍ഷം. മഹാരാഷ്ട്രയിലെ ഝുലെ ജില്ലയിലെ ദേവാപൂരിലാണ് സംഘര്‍ഷം ഉണ്ടായത്. ഫേസ്ബുക്കില്‍ അപമാനകരമായ പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ചായിരുന്നു പ്രശ്‌നം തുടങ്ങിയത്. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇരുപത്തഞ്ചോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബസ്സുകള്‍ക്ക് കല്ലെറിഞ്ഞും പോലീസുകാരെ ആക്രമിച്ചും ഒരു കൂട്ടം ആളുകള്‍ അക്രമം അഴിച്ചുവിട്ടു. സ്ഥിതി നിയന്ത്രണ വിധേയമാണ് എന്ന് പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.