You are Here : Home / News Plus

ഒരു സ്പാനിഷ് ഫുട്ബോള്‍ ദുരന്തദിനം

Text Size  

Story Dated: Friday, June 13, 2014 10:00 hrs UTC

വെള്ളകുപ്പായമിട്ടു കളത്തിലിറങ്ങിയ സ്പെയിനിനു  ഡച്ച് ആക്രമണത്തിനു മുന്നില്‍ മുട്ടുമടങ്ങി.ഒന്നിനെതിരെ അഞ്ചു ഗോളികള്‍ക്ക് തോറ്റ് സ്പെയിന്‍ നാണംകെട്ടു.കഴിഞ്ഞലോകകപ്പ് ഫൈനലില്‍ സ്‌പെയിനില്‍ നിന്നേറ്റ പരാജയത്തിന്  പ്രതികാരം ആദ്യ കളിയില്‍ തന്നെ വീട്ടി ഹോളണ്ട്.27-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ചാവി നേടിയ ഗോളിലൂടെ മുന്നിലെത്തിയ സ്‌പെയിനെ ഹോളണ്ട് നിഷ്പ്രഭമാക്കുന്നതാണ് പിന്നീടങ്ങോട്ട് അരീന ഫോന്റനോവയിലെ കാണികള്‍കണ്ടത്. ആരിയന്‍ റോബനും, വാന്‍ പേഴ്‌സിയും നേടി ഇരട്ടഗോള്‍ മികവിലാണ് ഹോളണ്ട് സ്‌പെയിനെ നാണംകെടുത്തിവിട്ടത്. മറ്റൊരു ഗോള്‍ ഹോളണ്ടിന്റെ പ്രതിരോധ നിരക്കാരന്‍ ഡി വ്രിജ് നല്‍കി.

ഡിയാഗോ കോസ്റ്റയെ ബോക്‌സില്‍ വീഴ്ത്തിയതായി റഫറി മാത്രം കണ്ടതാണ് സ്‌പെയിന് അനുകൂലമായി പെനാല്‍റി ലഭിക്കാനിടയാക്കിയത്. ആദ്യ പകുതി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ വാന്‍പേഴ്‌സിയുടെ പറക്കും ഹെഡറില്‍ ഹോളണ്ട് സമനില പിടിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.