You are Here : Home / News Plus

അറസ്റ്റ് ഒഴിവാക്കാന്‍ മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നു:വി.എസ്

Text Size  

Story Dated: Saturday, June 29, 2013 10:53 hrs UTC

അറസ്റ്റ് ഒഴിവാക്കാനാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നും വി.എസ് ചൂണ്ടിക്കാട്ടി.ജോപ്പന്‍, ജിക്കുമോന്‍, സലിംരാജ് എന്നിവരുടെ സ്വത്തുകളെ കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ ചേംബറിലെ വീഡിയോ തെളിവായി പിടിച്ചെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ഗിരീഷ് കുമാറിനെ വിട്ടയച്ചത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്നും വി.എസ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.