You are Here : Home / News Plus

ബ്ലേഡ് മാഫിയയ്‌ക്കെതിരെയുള്ള നടപടികള്‍ തുടരുമെന്ന്‍ ചെന്നിത്തല

Text Size  

Story Dated: Wednesday, May 14, 2014 07:10 hrs UTC

സംസ്ഥാനത്തെ ബ്ലേഡ് മാഫിയയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മണി ലെന്റിങ് ആക്ടിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെയും ചിട്ടി കമ്പനികളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കും. മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഗുണ്ടാ- കാപ്പാ നിയമം ചുമത്തും. ഇവരെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രി സംസ്ഥാന പോലീസ് മേധാവിയോട് നിര്‍േദശിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് ദേശസാത്കൃത ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍,ആര്‍.ബി.ഐയുടെ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന
ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വേഗത്തില്‍ വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇതിനായി ധനകാര്യ വകുപ്പിന്റെ സഹായം ഉറപ്പു വരുത്തും. വിശദമായ പദ്ധതി ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചചെയ്യും. ഉന്നതതലയോഗത്തില്‍ ധനമന്ത്രി കെ.എം മാണി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.