You are Here : Home / News Plus

മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡല്‍ഹി സര്‍വ്വകലാശാല പ്രഫസറെ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Friday, May 09, 2014 06:04 hrs UTC

ന്യുഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡല്‍ഹി സര്‍വ്വകലാശാല പ്രഫസര്‍ ജി.എന്‍ സായിബാബയെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പൊലീസാണ് സര്‍വ്വകലാശാല ഇംഗ്ളീഷ് വിഭാഗം അധ്യാപകനായ സായിബാബയെ അറസ്റ്റ് ചെയ്തത്.
നിരോധിച്ച സി.പി.ഐ മാവോയിസ്റ്റ് സംഘടനയുമായും സംഘടനയുടെ നേതാവ് ഗണപതിയുമായും സായിബാബക്ക് ബന്ധമുളളതിനാലാണ് അറസ്റ്റ് ചെയ്തതതെന്ന് മഹാരാഷ്ട്ര് പൊലീസ് പറഞ്ഞു. മാവോയിസ്റ്റ് ബന്ധമുണ്ടെന്നാരോപിച്ച് ജനുവരിയിലും ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. നേരത്തെ നടത്തിയ റെയ്ഡില്‍ തെളിവുകള്‍ കണ്ടെടുത്തുവെന്ന് മഹാരാഷ്ട്ര പൊലീസ് ആരോപിച്ചു.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.