You are Here : Home / News Plus

റിയാദ്–കോഴിക്കോട് വിമാനം ഇന്ന് മുതല്‍ കൊച്ചിയില്‍ നിന്ന്‍

Text Size  

Story Dated: Tuesday, May 06, 2014 04:53 hrs UTC

എയര്‍ഇന്ത്യയുടെ റിയാദ് -കോഴിക്കോട്, കോഴിക്കോട്-റിയാദ് വിമാനങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കൊച്ചിയില്‍ നിന്നായിരിക്കുമെന്ന് എയര്‍ഇന്ത്യ അറിയിച്ചു. എ.ഐ 922, 923 വിമാനങ്ങളാണ് കോഴിക്കോട് റണ്‍വേയിലെ അറ്റകുറ്റപ്പണിയത്തെുടര്‍ന്ന് കൊച്ചിയിലേക്ക് മാറ്റിയത്.
ചൊവ്വാഴ്ച മുതല്‍ ജൂണ്‍ നാലുവരെയാണ് അറ്റകുറ്റപ്പണിക്കായി കോഴിക്കോട് വിമാനത്താവളം രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ മൂന്നുവരെ അടക്കുന്നത്.  പുതിയ സമയക്രമമനുസരിച്ച് റിയാദില്‍ നിന്ന് കോഴിക്കോടിനു പകരം കൊച്ചിയിലായിരിക്കും രാത്രി 10.55ന് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വിമാനമത്തെുക. പിന്നീട് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ രണ്ടിന് ഈ വിമാനങ്ങള്‍ റിയാദിലേക്ക് തിരിക്കുകയും ചെയ്യും. സമയമാറ്റം സംബന്ധിച്ച് ടിക്കറ്റ് ബുക് ചെയ്തപ്പോള്‍ നല്‍കിയ നമ്പറിലേക്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, ചിലരെയൊക്കെ ഇ-മെയിലിലും ടെലിഫോണിലും നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ളെന്നും അധികൃതര്‍ അറിയിച്ചു. അതിനാല്‍ യാത്രക്കാര്‍ കോഴിക്കോടിനു പകരം കൊച്ചിയിലത്തെി മൂന്ന് മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്ത് യാത്ര ചെയ്യണമെന്ന് എയര്‍ഇന്ത്യ പി.ആര്‍.ഒ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.