You are Here : Home / News Plus

ബസ് ഓട്ടോയിലിടിച്ച് യുവതിയും കുഞ്ഞും മരിച്ചു

Text Size  

Story Dated: Friday, May 02, 2014 04:44 hrs UTC

കെ.എസ്.ആര്‍.ടി.സി ബസ് ഓട്ടോയിലിടിച്ച് യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. മേലാറ്റുര്‍ വിലങ്ങയില്‍ പരേതനായ അബൂ ഹാജിയുടെമകളും സൗദിയിലെ റിയാദില്‍ ജോലി ചെയ്യുന്ന ഷെരീഫിന്‍െറ ഭാര്യയുമായ റാബിയ(35), മകന്‍ ഫാഇസ് ഇബ്രാഹിം എന്നിവരാണ് മരണപ്പെട്ടത്.
മേലാറ്റൂര്‍ ചെമ്മാണിയോട് നിന്നും മടവൂര്‍ മഖാം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. കോഴിക്കോട് കന്ദമംഗലത്തിനു സമീപം ശൂലാംവയലിലാണ് അപകടം നടന്നത്. മരണപ്പെട്ട റാബിയയുടെ മാതാവ് തിത്തുട്ടി, ഓട്ടോ ഡ്രൈവര്‍ സുധീര്‍ എന്നിവരെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.