കോണ്‍ഗ്രസിനകത്ത് പുകയുന്ന ബാര്‍ ലൈസന്‍സ് പ്രശ്നം പരിഹരിക്കുന്നതിന്്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചക്ക് 12 മണിക്ക് കെ.പി.സി.സി ആസ്ഥാനത്താണ് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം നടന്ന യു.ഡി.എഫ് യോഗത്തില്‍ ബാര്‍ ലൈസന്‍സ് വിഷയം ചര്‍ച്ച ചെയ്തിരുന്നില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയും സുധീരനും മുന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്.
കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി കെ. ബാബു വി.എം സുധീരനുമായി നടത്തിയ ചര്‍ച്ചയിലും സമവായമുണ്ടായില്ല. ഇതെ തുടര്‍ന്നാണ് സുധീരനും മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുന്നത്.
Comments