മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിവാദ സര്‍ക്കുലര്‍ സര്‍ക്കാര്‍ പിന്‍വലിക്കും. രണ്ടാഴ്ചക്കകം പുതിയ ഉത്തരവ് പുറത്തിറക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവിധ സംഘടനകള്‍ നല്കിയ ഹര്‍ജികളിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.സര്‍ക്കുലര്‍ വിവാദമായതോടെ നിയമസാധുതയെക്കുറിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
Comments