You are Here : Home / News Plus

സിഗ്നലിംഗ്: ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകുന്നു

Text Size  

Story Dated: Saturday, April 26, 2014 07:01 hrs UTC

തിരുവനന്തപുരത്തു നിന്നും ഡല്‍ഹിയിലേക്കുള്ള കേരള എക്‌സ്പ്രസ് (12625) മണിക്കൂറുകളോളം വൈകുമെന്ന് റെയില്‍വേ. രാവിലെ 11.15 പുറപ്പെടേണ്ട ട്രെയിന്‍ രാത്രി ഒന്‍പതു മണിക്കേ പുറപ്പെടുകയൊള്ളൂവെന്ന് റെയില്‍വേ അറിയിച്ചു. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിന്‍ വൈകുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഇന്നും എട്ടു മണിക്കൂര്‍ നിയന്ത്രണം ഉണ്ടാകും. സിഗ്നല്‍ നവീകരണത്തിന്റെ ഭാഗമായാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഏറണാകുളം കൊല്ലം മെമു, എറണാകുളം കായംകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ 29 വരെ റദ്ദാക്കിയിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ ഇത് തുടരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.