You are Here : Home / News Plus

കെജ്രിവാളിനുനേരെ വീണ്ടും കല്ലേറ്

Text Size  

Story Dated: Friday, April 18, 2014 08:38 hrs UTC

വാരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പരിസരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പെട്ട അരവിന്ദ് കെജ് രിവാളിനുനേരെ കല്ളേറ്. ഇത് നാലാമത് തവണയാണ് പൊതു ജനമധ്യത്തില്‍ കെജ് രിവാളിന് നേരെ ആക്രമണം നടക്കുന്നത്. ചുറ്റുംകൂടി നിന്ന ഡസനോളം യുവാക്കള്‍ ആണ് കെജ് രിവാളിനു നേരെ കല്ളെറിഞ്ഞത്. ഇവര്‍ നരേന്ദ്രമേദിക്ക് അനുകൂലമായി മുദ്രാവക്യങ്ങള്‍ വിളിച്ചതായും ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
നേരത്തെ റോഡ്ഷോയുടെ ഇടയില്‍ കെജ് രിവാളിനെ ഒരു കൂട്ടംപേര്‍ തല്ലിയിരുന്നു. ഈ മാസം ആദ്യത്തില്‍ ഓട്ടോ റിക്ഷാഡ്രൈവറും അദ്ദേഹത്തെ പ്രഹരിച്ചു. മറ്റൊരിക്കല്‍ മഷി പ്രയോഗവും ഉണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.