You are Here : Home / News Plus

അഞ്ചാം ഘട്ടത്തിലും കനത്തപോളിങ്

Text Size  

Story Dated: Friday, April 18, 2014 05:27 hrs UTC

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ നാലുഘട്ടങ്ങളിലേതുപോലെ അഞ്ചാംഘട്ടത്തിലും മികച്ച പോളിങ്. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളില്‍ മൊത്തം 1,762 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിച്ചാല്‍ തിരഞ്ഞെടുപ്പ് സമാധാനപൂര്‍ണമായിരുന്നു. ജാര്‍ഖണ്ഡിലെ ബെക്കാറോ ജില്ലയിലെ ലൂല്‍ പക്കാഡില്‍ മാവോവാദികള്‍ നടത്തിയ കുഴിബോംബ് ആക്രമണത്തിലും വെടിവെപ്പിലും മൂന്ന് സി.ആര്‍.പി.എഫ്. ഭടന്മാര്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ബിഹാറിലെ ചില ബൂത്തുകളില്‍ കൈയേറ്റങ്ങളുണ്ടായി. പട്‌നയിലെ ഒരു ബൂത്തിലേക്ക് ലാലു പ്രസാദിന്റെ മകള്‍ മിസാ ഭാരതി കടന്നുചെന്നതാണ് പ്രശ്‌നത്തിനു കാരണമായത്. ആ ബൂത്തിലെ വോട്ടറല്ലാത്ത സ്ഥാനാര്‍ഥി പോളിങ് ബൂത്തിനകത്തേക്ക് കയറിയതിന് കേസെടുത്തു. അതില്‍ പ്രതിഷേധിച്ച് 50-ഓളം ആളുകള്‍ ബൂത്ത് കൈയേറി. അവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.മുഴുവന്‍ സീറ്റിലും(28) വോട്ടെടുപ്പ് നടന്ന കര്‍ണാടകത്തില്‍ 68 ശതമാനം പേര്‍ വോട്ടു ചെയ്തു. 2009-ല്‍ സംസ്ഥാനത്ത് 58.88  ശതമാനമായിരുന്നു പോളിങ്. മഹാരാഷ്ട്രയിലെ 19 സീറ്റിലേക്ക് 54.67 ശതമാനംപേര്‍ വോട്ടുരേഖപ്പെടുത്തി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.