ചില കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ പലര്‍ക്കും വിഷമമാകുമെന്നും തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ അത്തരം വിഷയങ്ങളിലേക്ക് കടക്കാതിരിക്കുകയാവും നല്ലതെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍.
ചാരക്കേസിനെ തുടര്‍ന്നല്ല കെ. കരുണാകരന് രാജിവെച്ചതെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശത്തോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു പത്മജ. കരുണാകരനൊപ്പം ഉണ്ടായിരുന്നവരെ ഒഴിവാക്കുന്നുവെന്ന് ആക്ഷേപമില്ല. ചാരക്കേസിനെ തുടര്‍ന്നല്ല കരുണാകരന്‍െറ രാജിയെന്നത് ശരിയാണ്. എന്നാല്‍, രാജിയിലേക്ക് നയിച്ച പ്രശ്നങ്ങളുടെ തുടക്കം അതുതന്നെയാണെന്നും പത്മജ പറഞ്ഞു.
Comments