You are Here : Home / News Plus

സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്

Text Size  

Story Dated: Saturday, April 05, 2014 12:25 hrs UTC

കൊച്ചി:കോടിയേരി ബാലകൃഷ്ണനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് തയ്യാറാണെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് .ഡല്‍ഹി കേരളാ ഹൗസില്‍ വെച്ച് നടന്ന കൂടിക്കാഴ്ച വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.കോടിയേരിയുമായി മാത്രമല്ല മുഖ്യമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും സ്പീക്കറുമായും തനിക്ക് അടുത്ത പരിചയമുണ്ട്. ഹൈക്കോടതിയില്‍ ഒരു സെമിനാറിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.ഭൂമി തട്ടിപ്പ് കേസില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് വിധി പറഞ്ഞാല്‍ പോരായിരുന്നോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. ന്യായാധിപന് അതൊന്നും നോക്കേണ്ട കാര്യമില്ലെന്നും അതുവരെ വിധി പോക്കറ്റില്‍ വെച്ചു നടക്കാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു.ഇപ്പോഴെങ്കിലും എല്ലാക്കാര്യങ്ങളും പറഞ്ഞില്ലെങ്കില്‍ ജുഡീഷ്യറിയുടെ നിലനില്‍പ് തന്നെ അപകടത്തിലാകുമെന്നതിനാലാണ് പറയുന്നത്.ജുഡീഷ്യറിക്ക് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും വസ്തുതകള്‍ പരിശോധിച്ച് വിധി പ്രസ്താവിക്കുന്ന ആളാണ് താനെന്നും ന്യായാധിപന്റെ അന്തസ് വിട്ട് ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മിണ്ടാപ്രാണിയായ കോടതിയെ ഏതുതരത്തിലും ആക്രമിക്കാമെന്ന് കരുതരുത്. കോടിയേരിയുമായി അടുത്ത പരിചയമുണ്ട്. താന്‍ ഡല്‍ഹിയില്‍ ചെന്നപ്പോള്‍ കോടിയേരി ഡല്‍ഹിയിലുണ്ടന്നറിഞ്ഞ് അദ്ദേഹത്തെ കാണാനാഗ്രഹം പ്രകടിപ്പിച്ചു. തന്റെ മുറിയിലേക്ക് വരാമെന്ന് അദ്ദേഹമാണ് പറഞ്ഞത്. മകളുടെ കല്യാണകാര്യത്തെക്കുറിച്ചാണ് സംസാരിച്ചത്. നിരവധി മാധ്യമപ്രവര്‍ത്തകരും മറ്റുള്ളവരും അവിടെയുണ്ടായിരുന്നു. കോടിയേരിയുമായി നടത്തിയത് സൗഹൃദ സംഭാഷണം മാത്രമാണ്.

    Comments

    Dr.Sasi April 05, 2014 03:26
    Our legislature is corrupt!
    Our executive is corrupt!
    Our judiciary is corrupt!
    Our press is corrupt ! 
    And even  the God is corrupt in India!!
    (Dr. Sasi )

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.