You are Here : Home / News Plus

സ്വര്‍ണാഭരണശാലയിലെ പൊട്ടിത്തെറി : മരണം എട്ടായി

Text Size  

Story Dated: Thursday, March 27, 2014 07:05 hrs UTC

പുതുക്കാട് മുളങ്ങില്‍ സ്വര്‍ണാഭരണ നിര്‍മാണ ശാലയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം എട്ടായി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ കഴിഞ്ഞ ബംഗാള്‍ സ്വദേശി ബാപ്പുവാണ് (28) ഇന്ന് രാവിലെ മരിച്ചത്. സാരമായി പൊള്ളലേറ്റ ഒമ്പതു പേര്‍ ഇപ്പോഴും ആശുപത്രിയിലാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുളങ്ങിലെ കൊറ്റിക്കല്‍ സലീഷിന്‍്റെ ഉടമസ്ഥതയിലുള്ള സ്വര്‍ണാഭരണ നിര്‍മ്മാണശാലയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. ആഭരണം വിളക്കുവാന്‍ ഉപയോഗിക്കുന്ന നോസില്‍ ഘടിപ്പിച്ചുള്ള രണ്ട് കിലോയുള്ള ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തില്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചും മറ്റുള്ളവര്‍ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.