ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി പെരിയനമ്പിയെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ദേഹപരിശോധന നടത്തിയത് സംഘര്‍ഷത്തിനിടയാക്കി. ഇന്ന് പുലര്‍ച്ചെ 2.30 ഓടെ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്കായി എത്തിയ പെരിയനമ്പിയെ പൊലീസുകാര്‍ തടയുകയായിരുന്നു. ക്ഷേത്ര ജീവനക്കാരും പൂജാരിമാരും അകത്തേക്ക് കടക്കുന്ന തിരുവമ്പാടി നടയിലൂടെ അകത്തേക്ക് കടക്കുന്നതിനിടെയാണ് പൊലീസുകാര്‍ പെരിയനമ്പിയെ തടയുകയും ദേഹപരിശോധന നടത്തുകയും ചെയ്തത്. ക്ഷേത്രത്തിലേക്ക് പ്രത്യേകനടവഴി പ്രവേശിക്കരുതെന്നും കിഴേക്കനടയിലൂടെ കയറണമെന്നും പൊലീസുകാര്‍ നിര്‍ദേശിച്ചു. പെരിയനമ്പിയുള്പ്പെടെയുള്ള പൂജാരിമാര്‍ ഇതിനെ എതിര്‍ത്തത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
Comments