You are Here : Home / News Plus

രാഷ്ട്രീയത്തിലും പുറത്തുമുള്ളവര്‍ തനിക്കെതിരെ അമ്പെയ്തു- തിരുവഞ്ചൂര്‍

Text Size  

Story Dated: Thursday, March 20, 2014 05:33 hrs UTC

ടി.പി വധക്കേസ് അന്വേഷണത്തിനിടെ രാഷ്ട്രീയത്തിന്‍റെ  അപ്പുറവും ഇപ്പുറവുമുള്ളവര്‍ തനിക്കെതിരെ അമ്പുകള്‍ ഉയര്‍ത്തിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണത്തിന്‍റെ  എല്ലാ ഘട്ടങ്ങളിലും വിവിധ കോണുകളില്‍ നിന്നും തനിക്ക് വിമര്‍ശം ഏറ്റു വാങ്ങേണ്ടി വന്നുവെന്നും  തിരുവഞ്ചൂര്‍  'ടി.പി വധം സത്യാന്വേഷണ രേഖകള്‍' എന്ന തന്‍റെ  പുസ്തകത്തിലാണ്  തിരുവഞ്ചൂരിന്‍റെ  വെളിപ്പെടുതല്‍.
ടി.പി കേസന്വേഷണം സി.പി.എം നേതാവ് പി.മോഹനനില്‍ അവസാനിപ്പിച്ചതിന്‍റെ  സാഹചര്യം അദ്ദേഹം വിവരിക്കുന്നു. കേസന്വേഷണം എങ്ങനെ നടത്തണമെന്ന് തീരുമാനിച്ചത് പൂര്‍ണമായും അന്വേഷണസംഘമാണ്. ഒരു ഘട്ടത്തിലും താനോ സര്‍ക്കാറോ ഇടപെട്ടിട്ടില്ല. മോഹനന് മുകളിലേക്കുള്ള ഗൂഢാലോചനയുടെ കണ്ണികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ചില സംശയങ്ങള്‍ക്ക് വഴിതെളിച്ചെന്നും പുസ്തകത്തില്‍ അദ്ദേഹം സ്ഥിരീകരിക്കുന്നു. നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ ഇല്ലാതെ ഒരാളെ പ്രതി ചേര്‍ത്താല്‍ കേസ് ദുര്‍ബലപ്പെടുമെന്നാണ് തനിക്ക് കിട്ടിയ നിയമോപദേശം. അതുകൊണ്ട് ശക്തമായ തെളിവുള്ളവരെ മാത്രമേ പ്രതി ചേര്‍ത്തിട്ടുള്ളൂ. അപ്പീലും സി.ബി.ഐ അന്വേഷണവുമായി നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്ക് കടക്കുന്നില്ല  എന്നാണ് അദ്ദേഹം പുസ്തകത്തില്‍ പറയുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.