കാണാതായ മലേഷ്യയുടെ എം.എച്ച് 370 ബോയിങ് 777 വിമാനം റാഞ്ചിയതെന്നാണ് സൂചനയെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ്. വിമാനം പറന്നുയര്‍ന്ന് രണ്ടു മണിക്കൂറുകള്‍ക്കകം തന്നെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തരാറിലാക്കിയിരുന്നു.
വിയറ്റ്നാം -മലേഷ്യ അതിര്‍ത്തിയില്‍ അതിര്‍ത്തിയില്‍ നിന്നാണ് വിമാനവുമായുള്ള ആശയവിനിനിമയം നിലച്ചത്. അതേസമയം വിമാനത്തില്‍ നിന്നുള്ള അവസാന സിഗ്നല്‍ ലഭിച്ചിരിക്കുന്നത് കസാക്കിസ്ഥാന്‍ -തായ്ലന്ഡ് അതിര്‍ത്തിയില്‍ നിന്നോ തുര്‍ക്മെനിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നോ ആണ്. തുടര്‍ന്നും വിമാനം മണിക്കൂറുകളോളം പറന്നതായി സൂചന ലഭിച്ചതായി പ്രധാനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments