You are Here : Home / News Plus

നൈജീരിയയില്‍ കലാപത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, March 14, 2014 07:26 hrs UTC

നൈജീരിയയിലെ തെക്കന്‍ ഗ്രാമമായ മരബാര്‍ കിന്റോയില്‍ കലാപം. നൂറിലധികം ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കാറ്റ്‌സിന നഗരത്തിന് 180 കിലോമീറ്റര്‍ അകലെയാണ് ഈ ഗ്രാമം. നൂറുകണക്കിന് ഗ്രാമീണര്‍ പലായനം ചെയ്തു. ചൊവ്വാഴ്ച രാത്രി മുതലാണ് കലാപം തുടങ്ങിയത്. കൂട്ടത്തോടെ ബൈക്കുകളിലെത്തിയ ആയുധധാരികള്‍ ഗ്രാമീണര്‍ക്ക് നേരെ നിറയൊഴിച്ചു. ഗ്രാമത്തിനെ വരുതിയിലാക്കാനുള്ള കലാപകാരികളുടെ ശ്രമമാണ് നടക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. സൈനികരും കലാപകാരികളും തമ്മില്‍ പോരാട്ടം തുടരുകയാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.