You are Here : Home / News Plus

ടി പി വധം: പാര്‍ട്ടി അന്വേഷണം അപൂര്‍ണമെന്ന് വി എസ്‌

Text Size  

Story Dated: Friday, March 07, 2014 07:06 hrs UTC

 ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ച് സി പി എം നിയോഗിച്ച കമ്മീഷന്‍ നടത്തിയ അന്വേഷണം അപൂര്‍ണമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ . പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നത്. കൂടുതല്‍ അന്വേഷണം വേണമെന്നും വി എസ് കൊട്ടാരക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ടി പി വധത്തില്‍ കുറ്റക്കാരനെന്ന് സി പി എം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ കെ സി രാമചന്ദ്രനെ പുറത്താക്കിയ നടപടിയെ സ്വാഗതം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.