You are Here : Home / News Plus

പ്രമാണിമാരുടെ ആകാശയാത്രയ്ക്കുള്ള നീക്കം തടയും : വി. എസ്.

Text Size  

Story Dated: Friday, February 28, 2014 07:35 hrs UTC

ആരെയും എന്തും വിലയ്ക്കുവാങ്ങാനുള്ള ചില പ്രമാണിമാരുടെ ആറന്മുളയിലെ നീക്കത്തെ ജനകീയകോട്ടകള്‍ നിര്‍മ്മിച്ച് തടയുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍. വിമാനത്താവളവിരുദ്ധ സമരസമിതിയുടെ അന്തിമസമരത്തെ അഭിവാദ്യംചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം. കുത്തകപ്രമാണിമാരുടെ ആകാശസഞ്ചാരത്തിനുവേണ്ടിയാണ് ഇവിടെ വിമാനത്താവളത്തിന് ശ്രമിക്കുന്നത്. അവര്‍ ആരെയും സ്വാധീനിക്കാനും വിലയ്ക്കുവാങ്ങാനും ശ്രമിക്കുകയാണന്ന് വി.എസ്.പറഞ്ഞു. ഇതിനെതിരായ ജനങ്ങളുടെ സമരത്തെ ദേശാഭിമാനികളായ എല്ലാവരും പിന്‍തുണയ്ക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.