You are Here : Home / News Plus

സുബ്രതോ റോയി കസ്റ്റഡിയില്‍

Text Size  

Story Dated: Friday, February 28, 2014 07:29 hrs UTC

സുപ്രീംകോടതിയില്‍ ഹാജരാകാതിരുന്ന സഹാറ ഗ്രൂപ് തലവന്‍ സുബ്രതോ റോയി പൊലീസ് കസ്റ്റഡിയില്‍. രാവിലെ ലക്നൗ പൊലീസാണ് സുബ്രതോ റോയിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റോയിയെ മാര്‍ച്ച് നാലുവരെ പൊലീസ് കസ്റ്റഡിയില്‍വിട്ടു. റോയിയുടെ അഭിഭാഷകനാണ് വിവരം സുപ്രീംകോടതിയെ അറിയിച്ചത്. അതേസമയം റോയി പൊലീസില്‍ കീഴടങ്ങിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് സുബ്രതോ റോയിക്കെതിരെ ജസ്റ്റിസുമാരായ കെ.എസ്. രാധാകൃഷ്ണന്‍, ജെ.എസ്. ഖേഹര്‍ എന്നിവരടങ്ങുന്ന ബെഞ്ച് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.20,000 കോടി സഹാറയിലെ നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് സുബ്രതോ അടക്കമുള്ള ഡയറക്ടര്‍മാരോട് നേരിട്ട് ഹാജരാകാന്‍ ഈ മാസം 20ന് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പറേഷന്‍ ലിമിറ്റഡ്, സഹാറ ഇന്ത്യ ഹൗസിങ് ഇന്‍വെസ്റ്റ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് എന്നിവയുടെ ഡയറക്ടര്‍മാരായ സുബ്രതോ റോയ്, രവി ശങ്കര്‍ ദുബെ, അശോക് റോയ് ചൗധരി, വന്ദന ഭാര്‍ഗവ എന്നിവര്‍ നേരില്‍ ഹാജരാകണമെന്നായിരുന്നു നിര്‍ദേശം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.