You are Here : Home / News Plus

ഒളിമ്പിക്സില്‍ ഇന്ത്യയുടെ വിലക്ക് പിന്‍വലിച്ചു

Text Size  

Story Dated: Tuesday, February 11, 2014 10:42 hrs UTC

അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തിനുശേഷം ഇന്ത്യയ്ക്ക് മേല്‍ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ ഇന്ത്യ വീണ്ടും ഒളിമ്പിക്സില്‍ തിരിച്ചെത്തി.
അഴിമതിയാരോപണം നേരിടുന്നവരെ ഭാരവാഹികളാക്കിയതിനെ തുടര്‍ന്ന് 2012 ഡിസംബര്‍ നാലിനാണ് ഐ.ഒ.സി ഇന്ത്യയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ ഐ.ഒ.സി. തയ്യാറായത്. ലോക സ്‌ക്വാഷ് ഫെഡറേഷന്‍ മേധാവിയും ബി.സി.സി.ഐ മേധാവി എന്‍ .ശ്രീനിവാസന്റെ സഹോദരനുമായ എന്‍ . രാമചന്ദ്രനാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പുതിയ അധ്യക്ഷന്‍ . വിലക്ക് നീക്കിയതായി ഐ.ഒ.സി. ഭാരവാഹികള്‍ ടെലിഫോണ്‍ വഴി അറിയിക്കുകയായിരുന്നുവെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഐ.ഒ.എ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.