You are Here : Home / News Plus

കോണ്‍ഗ്രസില്‍ ആര്‍ക്കും പിണറായിയെ പേടിയില്ല: ചെന്നിത്തല

Text Size  

Story Dated: Sunday, February 09, 2014 05:05 hrs UTC

കോണ്‍ഗ്രസില്‍ ആര്‍ക്കും പിണറായി വിജയനെ പേടിയില്ലെന്നും ലാവലിന്‍ കേസുമായി മുന്നോട്ടുപോയത് കെ.പി.സി.സി.യാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായിയെ എന്തിനാണ് കോണ്‍ഗ്രസുകാര്‍ പേടിക്കുന്നത്. അത്തരത്തില്‍ പേടിയുള്ള ആരും കോണ്‍ഗ്രസിലില്ല. ലാവലിന്‍ ഇടപാടിലെ അഴിമതി പുറത്തുകൊണ്ടുവരണം എന്നതാണ് കോണ്‍ഗ്രസിന്റെ എക്കാലത്തെയും നിലപാട്. ഇതിനുവേണ്ടി പരിശ്രമിച്ചതും കെ.പി.സി.സി.യും പ്രസിഡന്റ് എന്ന നിലയില്‍ ഞാനുമാണ്-ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.