You are Here : Home / News Plus

ടി.പി. വധക്കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണം: ആര്‍എംപി.

Text Size  

Story Dated: Thursday, February 06, 2014 11:50 hrs UTC

ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസില്‍ സിബിഐ അന്വേഷണം ഉടന്‍ പ്രഖ്യാപിക്കണമെന്ന് ആര്‍എംപി. രമയുടെ സമരം കണ്ടില്ല എന്നു നടിക്കുന്നത് കേരളത്തിന്റെ പൊതുസമൂഹത്തോടു സര്‍ക്കാര്‍ നടത്തുന്ന വലിയ വെല്ലുവിളിയാണെന്നും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍. വേണു വ്യക്തമാക്കി. ര

മരണം വരെ നിരാഹാരം എന്നു പറഞ്ഞാണ് ടിപിയുടെ ഭാര്യ കെ.കെ. രമ ഇവിടെയെത്തിയത്. രമയുടെ സമരം തുടരും. സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു പാര്‍ട്ടി തയാറാണ്. പാര്‍ട്ടി തീരുമമാനം ഇല്ലാതെ രമയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല.
സിബിഐ അന്വേഷണത്തിനെതിരെ സിപിഎം യുദ്ധം ചെയ്യുകയാണ്. സമരത്തെ തകര്‍ക്കാന്‍ സിപിഎം ഒരു ഭാഗത്ത് ശ്രമിക്കുകയാണ്. സാങ്കേതികത്വം എന്നു പറയുന്നതത് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ളതാണ്. ഇതു പെട്ടെന്ന് തീര്‍ത്ത് അന്വേഷണം പ്രഖ്യാപിക്കണമെന്നും എന്‍. വേണു ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.