You are Here : Home / News Plus

തീരദേശത്ത് വീട് നിര്‍മിക്കാന്‍ അനുവദിക്കുമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Thursday, February 06, 2014 08:19 hrs UTC

 

തീരദേശ പരിപാലനത്തിനായി ശാസ്ത്രസാങ്കേതിക വകുപ്പ് പുറത്തിറക്കിയ ഉത്തരവുകള്‍ നടപ്പാക്കില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തീരദേശത്ത് 100 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാന്‍ അനുവദിക്കുന്ന രീതിയില്‍ നിയമത്തില്‍ മാറ്റം വരുത്തും. പരമ്പരാഗത കുടുംബസ്വത്ത് ലഭിച്ചവര്‍ക്കാണ് വീട് നിര്‍മിക്കാന്‍ ഇളവ് അനുവദിക്കുകയെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

തീരദേശപരിപാലന നിയമവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മൂന്ന് ഉത്തരവുകളാണ് സര്‍ക്കാര്‍ പിന്‍വലിക്കുക. നിയമംലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. വീട് നവീകരിക്കുന്നതിനോ പുനര്‍നിര്‍മിക്കുന്നതിനോ മാത്രമാണ് ഇപ്പോള്‍ അനുമതിയുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.