You are Here : Home / News Plus

ടി.പി വധം: സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എം സുധീരന്‍

Text Size  

Story Dated: Saturday, January 25, 2014 06:48 hrs UTC

 

 ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. ടി.പിയുടെ വിധവ കെ.കെ രമയെ നിരാഹാര സത്യഗ്രഹത്തിലേക്ക് തള്ളിവിടരുതെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്.

കേസിലെ ഉന്നതതല ഗൂഢാലോചനയെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി മൂന്നു മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് കെ.കെ രമ നേരത്തെ അറിയിച്ചിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.