You are Here : Home / News Plus

പശ്ചിമഘട്ടം:പുതിയ സമിതിയില്ല

Text Size  

Story Dated: Wednesday, January 15, 2014 05:00 hrs UTC

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയിലി. കൂടുതല്‍ കമ്മിറ്റികള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയേ ഉള്ളൂ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കു സമിതിയെ നിയമിക്കാം. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിനെ മാതൃകയാക്കണം. കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കും. വീണ്ടും കമ്മിറ്റിയെ വയ്ക്കുന്നതുകൊണ്ടു പ്രശ്നങ്ങള്‍ക്കു പരിഹാരമാകില്ല. സംസ്ഥാനത്തിന്റെ അഭിപ്രായം തേടി മുഖ്യമന്ത്രിമാര്‍ക്കു കത്തയയ്ക്കുമെന്നും മൊയ് ലി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.