You are Here : Home / News Plus

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്‍റെ ആശങ്കകള്‍ പരിഗണിക്കുമെന്ന് പ്രധാനമന്ത്രി

Text Size  

Story Dated: Saturday, January 04, 2014 05:57 hrs UTC

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കേരളത്തിന്‍റെ  ആശങ്കകള്‍ പരിഗണിച്ചശേഷം മാത്രമേ തീരുമാനം ഉണ്ടാകൂവെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലും പാചകവാതക സബ്സിഡിയിലും നിലനില്‍ക്കുന്ന ആശങ്കകളും ആവശ്യങ്ങളുമടങ്ങുന്ന നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈമാറി.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോല പ്രദേശങ്ങളായി പ്രഖ്യാപിച്ച മേഖലകളില്‍ ഭേദഗതി വരുത്തണം. കാര്‍ഷികമേഖലയെയും ജനവാസപ്രദേശത്തെയും പരിസ്ഥിതി ലോല മേഖലയില്‍ നിന്നും ഒഴിവാക്കണം.
പാചക വാതക സിലിണ്ടറുകളുടെ എണ്ണം 12 ആക്കുക, ബാങ്ക്​ അക്കൗണ്ട്​ ആധാറുമായി ലിങ്ക്​ ചെയ്യാന്‍ 6 മാസം കൂടി അനുവദിക്കണം, പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍ വേ കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് റെയില്‍ വേക്ക് അനുമതി നല്‍കുക, രാജ്യത്തിനകത്ത് തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക്ഗതാഗതം ഇന്ത്യന്‍ കപ്പലുകള്‍ക്ക് മാത്രമേ നിര്‍വഹക്കാനാവൂ എന്ന ആഭ്യന്തര കപ്പല്‍ നിയമത്തില്‍ നിന്ന് (കബോട്ടേജ്) വിഴിഞ്ഞം അന്തരാഷ്ട്ര തുറമുഖത്തിനെ് ഇളവു നല്‍കുക, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടരുടെ സൗകര്യം പരിഗണിച്ച് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന അങ്കമാലി ശബരി റെയില്‍വേ പദ്ധതിയില്‍ നിന്ന് സംസ്ഥാന വിഹിതം ഒഴിവാക്കുക, കേരളത്തില്‍ സബര്‍ബന്‍ റെയില്‍ വേ പദ്ധതിക്ക് അംഗീകാരം, നിലമ്പൂര്‍ സുല്‍ത്താന്‍ ബത്തേരി നഞ്ചങ്കോട് റെയില്‍ വേ ലൈന്‍ പദ്ധതിക്ക് അംഗീകാരം നല്‍കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായ പാക്കേജ് പ്രഖ്യാപിക്കുക എന്നിങ്ങനെയുള്ള മന്ത്രിസഭാ ആവശ്യങ്ങളാണ് നിവേദനത്തില്‍ ഉന്നയിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.