You are Here : Home / News Plus

റോസമ്മ പുന്നൂസ് അന്തരിച്ചു

Text Size  

Story Dated: Saturday, December 28, 2013 07:51 hrs UTC

കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ എം.എല്‍.എയുമായ റോസമ്മ പുന്നൂസ് (101) അന്തരിച്ചു. ഒമാനിലെ സലാലയിലായിരുന്നു അന്ത്യം. കേരള നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്ത ആദ്യ അംഗവും ആദ്യ പ്രോടേം സ്പീക്കറുമായിരുന്നു. കോണ്‍ഗ്രസ് നേതാവ്  അക്കാമ്മ ചെറിയാന്‍െറ സഹോദരിയാണ്. ഹൈറേഞ്ച് മേഖലയിലെ തോട്ടം തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ നേതൃത്വം വഹിച്ചിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം അഭിഭാഷകയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിപി.ഐ നേതാവായ പി. ടി പുന്നൂസാണ് ഭര്‍ത്താവ്. ഡോ. തോമസ് പുന്നൂസ്, ഡോ. ഗീത എന്നിവരാണ് മക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.