You are Here : Home / News Plus

കൊച്ചിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു

Text Size  

Story Dated: Saturday, December 28, 2013 05:42 hrs UTC

 

ചേരാനല്ലൂരില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. എറണാകുളം പട്ടിമറ്റം ഇടശേരികുടി വീട്ടില്‍ ഖാദറിന്‍്റെ മകന്‍ കുഞ്ഞുമഹമ്മദ് (47)ആണ് മരിച്ചത്. ടിപ്പറിന്‍്റെ ഡ്രൈവര്‍ പട്ടിമറ്റം കളപുരക്കല്‍ മുഹമ്മദിന്‍്റെ മകന്‍ റിയാസിന് പരിക്കേറ്റു. ഇയാളെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച പുലര്‍ച്ചെ ചേരാനല്ലൂരിലെ മുട്ടാര്‍ പാലത്തിനു സമീപമാണ് അപകടം. മണ്ണ് കയറ്റി വന്ന ലോറി റോഡിന്‍്റെ ഒരു ഭാഗം ഇടിഞ്ഞ് വെള്ളത്തിലേക്ക് മറിയുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.