You are Here : Home / News Plus

പട്ടേല്‍ മുസ്ലീം വിരോധി അല്ല: അദ്വാനി

Text Size  

Story Dated: Tuesday, December 24, 2013 02:27 hrs UTC

സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുസ്ലീം വിരോധി ആയിരുന്നു എന്ന തരത്തിലുള്ള ലേഖനം പ്രസിദ്ധീകരിച്ച ദേശീയ വാരികയ്‌ക്കെതിരെ ബിജെപി നേതാവ് എല്‍ കെ അദ്വാനി .രാജ്യത്തിന്റെ ഉരുക്ക് മനുഷ്യനെ കുറിച്ച് ഗവേഷണം നടത്തിയ ഇസ്ലാം പണ്ഡിതനും കോണ്‍സ്ര് നേതാവുമായ റഫീഖ് സക്കറിയയെ ഉദ്ധരിച്ചാണ് പട്ടേലിന്റെ രാജ്യസ്‌നേഹത്തെ കുറിച്ച് അദ്വാനി പ്രതികരിച്ചത്. ലേഖനത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ മതേതരത്വത്തിന്റെയും സര്‍ദാര്‍ പട്ടേലിനെ വര്‍ഗീയതയുടെയും പ്രതീകമായി ചിത്രീകരിക്കാനുള്ള ശ്രമം ആശ്ചര്യകരമാണെന്ന് അദ്വാനി പറയുന്നു.സക്കറിയയുടെ സര്‍ദാര്‍ പട്ടേലും ഇന്ത്യന്‍ മുസ്ലീങ്ങളും എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് ലേഖനത്തിലെ വാദങ്ങളെ അദ്വാനി പ്രതിരോധിക്കുന്നത്. സര്‍ദാര്‍ പട്ടേല്‍ മുസ്ലീം വിരോധിയാണെന്നായിരുന്നു ആദ്യം താന്‍ കരുതിയിരുന്നത്. എന്നാല്‍ പട്ടേലിനെ കുറിച്ച് കൂടുതല്‍ പഠിച്ചപ്പോള്‍ അത് വെറും തെറ്റിദ്ധാരണയാണെന്ന് മനസ്സിലായി. ഇത്തരം തെറ്റിദ്ധാരണകള്‍ എല്ലാവരും ദൂരീകരിക്കണം- അദ്ദേഹം എഴുതുന്നു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.