You are Here : Home / News Plus

സ്വര്‍ണക്കടത്ത്: ഇടവേള ബാബുവിനെ ചോദ്യം ചെയ്തു

Text Size  

Story Dated: Monday, November 18, 2013 05:52 hrs UTC

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹിയുമായ ഇടവേള ബാബുവിനെ ചോദ്യം ചെയ്തു. ഡി ആര്‍ ഐ ആണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്. കള്ളക്കടത്തിലെ പ്രധാന പ്രതിയായ നബീലിനെ തനിക്ക് അറിയാമെന്ന് ഇടവേള ബാബു അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു. ഗള്‍ഫില്‍ നടന്ന ഷൂട്ടിംഗിനിടെ നബീല്‍ തന്നെ പരിചയപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അയാള്‍ക്ക് കള്ളക്കടത്ത് ബന്ധം ഉണ്ടെന്ന് അറിയില്ലായിരുന്നെന്നും ഇടവേള ബാബു ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More