You are Here : Home / News Plus

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം: ബസ് കത്തിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

Text Size  

Story Dated: Tuesday, December 17, 2019 11:38 hrs UTC

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ വീണ്ടും പ്രതിഷേധം. കിഴക്കൻ ഡൽഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി.സീലംപൂരിൽ ബസിന് തീയിട്ട പ്രതിഷേധക്കാർ പോലീസിന് നേരെ കല്ലേറ് നടത്തി. സ്കൂൾ ബസ് ഉൾപ്പടെ നിരവധി വാഹനങ്ങൾ തകർത്തു. നഗരത്തിലെ പോലീസ് ബൂത്തിനും തീയിട്ടു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പോലീസ് ലാത്തി ചാർജ് നടത്തിയതായും റിപ്പോർട്ട് ഉണ്ട്. സംഭവത്തിൽ രണ്ടു പോലീസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.