You are Here : Home / News Plus

പിറവം പള്ളിയിൽ വൻ സംഘർഷം; പൂട്ട് പൊളിച്ച് പൊലീസ് പള്ളിക്കകത്ത് കയറി, അറസ്റ്റ് നടപടികള്‍ തുടങ്ങി

Text Size  

Story Dated: Thursday, September 26, 2019 08:40 hrs UTC

പിറവം പള്ളിയിൽ തമ്പടിച്ചിരിക്കുന്ന യാക്കോബായ വിഭാഗക്കാരെ നീക്കം ചെയ്യാൻ പോലീസ് ബലമായി പള്ളിയിൽ പ്രവേശിച്ചു. പിറവം പള്ളിയുടെ പ്രധാനഗേറ്റിന്റെ പൂട്ട് പൊളിച്ചാണ് പോലീസ് ഉള്ളിൽ കടന്നത്. പോലീസിനെ തടഞ്ഞ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്.വിശ്വാസികളുടെ ആത്മഹത്യാഭീഷണി നിലവിലുള്ളതിനാൽ കെട്ടിടത്തിന്റെ മുകളിലേക്ക് പോലീസ് കയറിയിട്ടുണ്ട്. സ്ഥലത്ത് വലിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. കോടതി ഉത്തരവുണ്ടായെങ്കിലും പള്ളിയിൽനിന്ന് ഇറങ്ങില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. വിശ്വാസികളോട് പിരിഞ്ഞു പോകേണ്ടതില്ലെന്നും വേണ്ടിവന്നാൽ അറസ്റ്റ് വരിക്കുമെന്നും മെത്രാന്മാരും പുരോഹിതരും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More