You are Here : Home / News Plus

ഡിജിപിയുടെ വിദേശയാത്രയ്‌ക്ക്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു

Text Size  

Story Dated: Saturday, May 18, 2019 10:15 hrs UTC

ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയുടെ വിദേശയാത്രയ്‌ക്ക്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന്‌ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ദുബായിലെ ഓട്ടോമാറ്റിക്‌ പൊലീസ്‌ സ്റ്റേഷന്റെ പ്രവര്‍ത്തനം പഠിക്കാനായി മൂന്ന്‌ ദിവസത്തെ യാത്രയ്‌ക്കാണ്‌ ഡിജിപി അനുമതി തേടിയത്‌. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇത്‌ ചൂണ്ടിക്കാട്ടി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ കേന്ദ്രതെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അനുമതി തേടുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.