You are Here : Home / News Plus

മനീതി സംഘത്തിലെ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു

Text Size  

Story Dated: Sunday, December 23, 2018 11:05 hrs UTC

 ശബരിമലയിലേക്ക് ദര്‍ശനത്തിന് പുറപ്പെട്ട മനീതി സംഘത്തിലെ യുവതികളെ പ്രതിഷേധക്കാര്‍ തടഞ്ഞു. നീലിമല കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമ്ബ് പ്രതിഷേധക്കാരുടെ വലിയ സംഘം ഇവര്‍ക്കെതിരെ ഓടിയടുത്തതോടെ യുവതികള്‍ പിന്തിരിഞ്ഞോടുകയായിരുന്നു. സംഘത്തെ പിന്നീട് പോലീസ് പമ്ബയിലെ ഗാര്‍ഡ് റൂമിലേക്ക് മാറ്റുകയായിരുന്നു.

രാവിലെ മുതല്‍ കാനന പാതിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമായിരുന്നു പൊലീസ് മനിത സംഘത്തേയും കൊണ്ട് ശബരിമലയിലേക്ക് തിരിച്ചത്. എന്നാല്‍ 50 മീറ്റര്‍ മുന്നോട്ട് പോകുന്നതിനിടയില്‍ പല തവണ പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചു. നാടകീയ രംഗങ്ങളാണ് പമ്ബയില്‍ അരങ്ങേറിയത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം കനത്തസുരക്ഷാ വലയത്തിലായിരുന്നു മനിതി സംഘത്തെയും കൊണ്ട് പൊലീസ് സംഘം സന്നിധാനത്തേക്ക് തിരിച്ചത്. അമ്ബതിലധികം പൊലീസുകാരടങ്ങുന്ന സംഘമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. എന്നാല്‍ 50 മീറ്റര്‍ പിന്നിട്ടപ്പോള്‍ 200 ഓളം വരുന്ന പ്രതിഷേധക്കാര്‍ ഓടിയടക്കുകയായിരുന്നു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.