You are Here : Home / News Plus

മണ്ണാര്‍ക്കാട്ട് നാല് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

Text Size  

Story Dated: Wednesday, December 19, 2018 06:31 hrs UTC

മണ്ണാർക്കാട് നാലു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കോട്ടത്തറ ദീപക് നിവാസിൽ സതീഷ് കുമാറിനെയാണ് മണ്ണാർക്കാട് സിഐ ടിപി ഫ‍ർഷാദിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. അട്ടപ്പാടിയിൽ നിന്നും ബൈക്കിൽ കഞ്ചാവുമായി വരുകയായിരുന്ന സതീഷിനെ പൊലീസ് സാഹസികമായി പിൻതുടർന്ന് പിടികൂടുകയായിരുന്നു. ജില്ലയിലെ കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായ സതീഷ്. നേരത്തെ പല തവണ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.