You are Here : Home / News Plus

ബ്രൂവറി വിഷയത്തില്‍ ചെന്നിത്തല മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി

Text Size  

Story Dated: Sunday, September 30, 2018 07:54 hrs UTC

ബ്രൂവറി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.

എ.കെ.ആന്റണി സര്‍ക്കാര്‍ 2003ല്‍ ചാലക്കുടിയില്‍ ബ്രൂവറി അനുവദിച്ചതിന്റെ രേഖകളാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും ഷിവാസ് റീഗലിന്റെ അനുബന്ധ സ്ഥാപനമായ മലബാര്‍ ബ്രൂവനീസിനാണ് ആന്റണി സര്‍ക്കാര്‍ ബ്രൂവറി അനുവദിച്ചതെന്നുമാണ് ആരോപണം.

ഇടതുമുന്നണിയുടെ മദ്യനയത്തില്‍ ഒരിടത്തും ബ്രൂവറി തുടങ്ങുമെന്ന് പറഞ്ഞിട്ടില്ലെന്നും എക്‌സൈസ് മന്ത്രിക്ക് താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നുമുള്ള ചെന്നിത്തലയുടെ ആരോപണത്തിന് കഴിഞ്ഞ ദിവസം ടിപി രാമകൃഷ്ണന്‍ മറുപടി നല്‍കിയിരുന്നു.

ബ്രൂവറി വിഷയത്തില്‍ ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി പിന്നീട് പറയാമെന്നും വിശദീകരണം ആവശ്യമുള്ളവയ്ക്ക് മറുപടി നല്‍കുമെന്നും ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് അത് തെളിയിക്കേണ്ടതെന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.