You are Here : Home / News Plus

പദ്മനാഭ സ്വാമി ക്ഷേത്രം - ബി നിലവറ മുന്‍പും തുറന്നിട്ടുണ്ടെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്‌

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Monday, September 02, 2013 01:04 hrs UTC

ക്ഷേത്രത്തിലെ അമൂല്യ രത്നങ്ങളും സ്വര്‍ണ്ണവും സൂക്ഷിച്ചിട്ടുള്ള ബി നിലവറ 19൦5ലും 1931ലും തുറന്നിട്ടുണ്ടെന്നു വിദഗ്ധ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശം. റിപ്പോര്‍ട്ട് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. എ നിലവറ ശ്രീ ഭാണ്ടാരത്ത് എന്നും ബി നിലവറ ഭരതകോണ്‍ എന്നും സി നിലവറ വേദവ്യാസക്കോണത്ത് എന്നും ഇ നിലവറ സരസ്വതിക്കോണത്ത് എന്നുംമാണ് അറിയപ്പെടുന്നത്. ബി നിലവറ നൂറ്റാണ്ടുകള്‍ പഴക്കമുള്ളതിനാല്‍ തുറക്കരുത് എന്നാണ് ക്ഷേത്ര അധികൃതരുടെ നിലപാട്. ബി നിലവറ തുറന്നാല്‍ രാജ്യത്തിന്‌ ആപത്ത് സംഭവിക്കുമെന്ന് ദേവപ്രശ്നത്തില്‍ കണ്ടതായി ക്ഷേത്ര അധികൃതര്‍ അവകാശപ്പെട്ട സാഹചര്യത്തിലാണ് വിദഗ്ധ സമിതി പഠനം നടത്തിയത്. ബി നിലവറ മുന്പ് തുറന്നതിന്റെ രേഖകളായി 1931 ഡിസംബര്‍ 7ന്‍റെ ദ ഹിന്ദു, പതിനൊന്നിന്റെ നസ്രാണി ദീപിക എന്നിവയിലെ വാര്‍ത്തകളുടെ പകര്‍പ്പ് റിപ്പോര്‍ട്ടിനോടോപ്പമുണ്ട്. ആദ്യത്തെ ഇരുമ്പ് വാതിലിനു 6 പൂട്ടുകളുണ്ടെന്നും നാലു ഓട്ടുകാണിക്കവഞ്ചികളിലായി സ്വര്‍ണപ്പണവും ചെമ്പ് നാണയങ്ങളും ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ നാലു കാണിക്കവഞ്ചികള്‍ ട്രഷറിയിലെക്ക് കൊണ്ടുപോയി വിശദപരിശോധന നടത്തിയപ്പോള്‍ സ്വര്‍ണാഭരണങ്ങളും സ്വര്‍ണക്കുടങ്ങളും കണ്ടെത്ത്തിയിരുന്നത്രേ. പൈങ്കുനി ,അല്‍പ്പശി ഉത്സവങ്ങളോടനുബന്ധിച്ചു രാജാക്കന്മാര്‍ സംഭാവനയായി നല്കിയവയാണ് ഈ സ്വര്‍ണക്കുടങ്ങള്‍ .ഇവ സി നിലവറയായ വെട്വ്യാസയിലാണ് ഇപ്പോള്‍ സൂക്ഷിച്ചിട്ടുള്ളത്. ബി നിലവറ തുറന്നിട്ട്‌ നൂറ്റാണ്ടുകളായി എന്ന ക്ഷേത്ര അധികൃതരുടെ വാദം തെറ്റെന്നു തെളിയിക്കുന്നവയാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തലുകള്‍ .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.