You are Here : Home / News Plus

ലൈസന്‍സ്: 13 ഹോട്ടലുകളുടെ അപേക്ഷ പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Wednesday, August 13, 2014 03:52 hrs UTC

സംസ്ഥാനത്തെ ഫോര്‍ സ്റ്റാര്‍ പദവിയുള്ള 13 ഹോട്ടലുകളുടെ ബാര്‍ ലൈസന്‍സ് സംബന്ധിച്ച അപേക്ഷ പുനഃപരിശോധിക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ എട്ട് ആഴ്ചയ്ക്കകം തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് സി.കെ. അബ്ദുള്‍ റഹിം നിര്‍ദേശിച്ചു.
അപേക്ഷകള്‍ പുനഃപരിശോധിക്കുന്നതിന് ബുദ്ധിമുട്ടില്ലെന്ന് സര്‍ക്കാറിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണി കോടതിയെ അറിയിച്ചു. ഈ വിഷയത്തിലുള്ള സുപ്രീംകോടതി ഉത്തരവിന് വിധേയമായി നടപടികള്‍ സ്വീകരിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുള്ളത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം സൗകര്യങ്ങള്‍ ഒരുക്കിയിട്ടും അപേക്ഷ നിരസിച്ചെന്നാരോപിച്ച് കേളകത്തെ ജെ.കെ. റസിഡന്‍സിയടക്കം 13 പേര്നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2014 മാര്‍ച്ച് അഞ്ചിന്റെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ അപേക്ഷ സ്വീകരിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.