You are Here : Home / News Plus

അഞ്ചു മലയാളി താരങ്ങള്‍ അര്‍ജുന അവാര്‍ഡ് പരിഗണനയില്‍

Text Size  

Story Dated: Tuesday, August 12, 2014 05:52 hrs UTC

ന്യൂഡല്‍ഹി:  ദേശിയ കായിക അവാര്‍ഡ് പ്രഖ്യാപിക്കാനിരിക്കെ കേരളത്തിലെ അഞ്ച് കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് സാധ്യത. വോളിബോള്‍ താരം ടോം ജോസഫ്, അത്ലറ്റ് ടിന്‍റു ലൂക്ക, ബാഡ്മിന്‍റണ്‍ താരം വി.ദിജു, വോളിബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.
എന്നാല്‍ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേല്‍രത്നക്ക് ആരേയും  അവാര്‍ഡ് സമിതി പരിഗണിച്ചിട്ടില്ളെന്ന് അവാര്‍ഡ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കപില്‍ ദേവ് അറിയിച്ചു. ഖേല്‍ രത്ന അവാര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് അവാര്‍ഡിനര്‍ഹനായ ഒരാളെ കണ്ടത്തൊന്‍ കഴിയാതിരുന്നത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.