You are Here : Home / News Plus

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

Text Size  

Story Dated: Tuesday, August 12, 2014 05:59 hrs UTC

കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ടിടത്ത് നിന്ന് ആറുകിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെയാണ് സംഭവം.
എമിറ്റേറ്റ്‌സിന്റെ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാര്‍ പോയ ശേഷമാണ് രണ്ടുകിലോ സ്വര്‍ണം അടങ്ങിയ ബാഗ് കണ്ടെത്തിയത്.
അതിനുശേഷം എയര്‍ ഇന്ത്യയുടെ വിമാനമെത്തി. യാത്രക്കാര്‍ ടെര്‍മിനല്‍ വിട്ട ശേഷം നടത്തിയ തിരച്ചിലില്‍ നാല് കിലോ സ്വര്‍ണം അടങ്ങിയ സ്യൂട്ട്‌കേസ് കണ്ടെത്തി. പ്രധാന ലിഫ്റ്റിന് സമീപത്താണ് സ്യൂട്ട്‌കേസ് കണ്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സംശയം തോന്നിയ ചില യാത്രക്കാരെയും വിമാനത്താവള ജീവനക്കാരെയും ചോദ്യം ചെയ്തു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.