You are Here : Home / News Plus

തമിഴ്‌നാട് സ്വദേശിക്ക് എബോള ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

Text Size  

Story Dated: Monday, August 11, 2014 07:44 hrs UTC

ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍നിന്ന് ചെന്നൈയിലെത്തിയ തമിഴ്‌നാട് സ്വദേശിക്ക് എബോള വൈറസ് ബാധിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ഗിനിയയില്‍നിന്ന് ഒരാള്‍ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയ വിവരം തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അദ്ദേഹം ആരോഗ്യവാനാണെന്ന് കണ്ടെത്തിയതായി ഡോ. ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് പറഞ്ഞു.
എബോള പടര്‍ന്നുപിടിച്ച പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തുന്നവരെ ആഭ്യന്തര മന്ത്രാലയവും വ്യോമയാന മന്ത്രാലയവും നിരീക്ഷിക്കുന്നുണ്ട്. ഇതുവരെ രാജ്യത്ത് എത്തിയവരെല്ലാം ആരോഗ്യവാന്മാരാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.അതിനിടെ, എബോളയുടെ ലക്ഷണങ്ങളുമായി ചൈന്നെയിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തേനി സ്വദേശിയെ ഞായറാഴ്ച വൈകീട്ടോടെ വിട്ടയച്ചു. എബോള വൈറസ് ബാധിച്ചതായി കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണിത്. തേനി സ്വദേശിയുടെ രക്തസാമ്പിള്‍ പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആസ്പത്രിയില്‍നിന്ന് വിട്ടയച്ചുവെങ്കിലും ജില്ലാ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ 21 ദിവസം അദ്ദേഹത്തെ നിരീക്ഷിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.