You are Here : Home / News Plus

കണ്‍സ്യൂമര്‍ഫെഡ് അരിവില മൂന്നു രൂപ കുറച്ചു

Text Size  

Story Dated: Friday, August 08, 2014 07:46 hrs UTC

കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട് ലെറ്റുകളിലെ അരിവില കിലോയ്ക്ക് മൂന്നു രൂപ കുറച്ചു. നിലവില്‍ കിലോയ്ക്ക് 28 രൂപ വിലയുണ്ടായിരുന്ന അരി കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഓണച്ചന്തകളില്‍ 25 രൂപക്ക് ലഭിക്കും. മറ്റ് സബ്സിഡി സാധനങ്ങളുടെ വിലയിലും കുറവുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.സബ്സിഡി വെട്ടിക്കുറച്ച് അവശ്യസാധനങ്ങളുടെ വില ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്ന് സപൈ്ളകോ, കണ്‍സ്യൂമര്‍ഫെഡ് ഒൗട്ട് ലെറ്റുകളില്‍ വിതരണം ചെയ്യുന്ന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ ജനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വില കുറക്കാന്‍ വില കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചത്.ജയ അരി-28 രൂപ, കുറുവ അരി-28 രൂപ, മട്ട അരി-27 രൂപ എന്നിങ്ങനെയായിരുന്നു കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകളിലെ വില. നിലവില്‍ കിലോയ്ക്ക് 21 രൂപ വില ഉള്ളപ്പോഴാണ് അരിവില കിലോയ്ക്ക് ആറ്, ഏഴ് രൂപ കണ്‍സ്യൂമര്‍ഫെഡ് ഉയര്‍ത്തിയത്. അതേസമയം, യഥാക്രമം 36, 36, 40 രൂപയാണ് അരിയുടെ വിപണിവില.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.