You are Here : Home / News Plus

കെ.എം.എം.എല്‍ വാതകച്ചോര്‍ച്ച: സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു

Text Size  

Story Dated: Friday, August 08, 2014 06:09 hrs UTC

ചവറ കെ.എം.എം.എല്ലില്‍ രണ്ടാമതും വാതകച്ചോര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ വ്യവസായ വകുപ്പാണ് ഉന്നതതല യോഗം വിളിച്ചത്. ചൊവ്വാഴ്ച്ച തിരുവനന്തപുരത്താണ് യോഗം നടക്കുക. വാതക ചോര്‍ച്ചയുണ്ടായ ചവറ കെ.എം.എം.എല്ലില്‍ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും. പൊലീസ്,ഫോറന്‍സിക് വിദഗ്ധര്‍, ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഘത്തിലുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ വിദഗ്ദ്ധ ഡോക്ടമാരുടെ സംഘം പരിശോധിക്കും.അതേസമയം, സംഭവത്തില്‍ അട്ടിമറിയുണ്ടോയെന്ന് അന്വേഷിക്കാന്‍ ഇന്‍റലിജന്‍സ് എ.ഡി.ജി.പി എ. ഹേമചന്ദ്രനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഹേമചന്ദ്രന്‍ പറഞ്ഞു.വാതകച്ചോര്‍ച്ചയെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്പതോളം വിദ്യാര്‍ഥികളെ വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശങ്കരമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.